മണത്തണ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദിര ശ്രീധരനെ ചപ്പാരം മാതൃസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചപ്പാരം ക്ഷേത്ര സ്ഥാനീക കുടുംബാംഗമാണ് ഇന്ദിര ശ്രീധരൻ. ചപ്പാരം ക്ഷേത്ര മാതൃസമിതിയിലെ സജീവ അംഗവുമായ ഇന്ദിരയെ ബുധനാഴ്ച രാത്രി ചപ്പാരം ക്ഷേത്രത്തിൽ നടന്ന കുടുംബ കൂട്ടായ്മയിൽ കൂടത്തിൽ - കോമത്ത് കുടുംബങ്ങളിലെ കാരണവന്മാർ ചേർന്നാണ് പൊന്നാട അണിയിച്ചത്. ചടങ്ങിൽ കൂടത്തിൽ നാരായണൻ നായർ, കോമത്ത് ദാമോദരൻ മാസ്റ്റർ, തിട്ടയിൽ വാസുദേവൻ നായർ, കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ, കോലൻചിറ ഗംഗാധരൻ, സി വിജയൻ, ബിന്ദു സോമൻ, അനിത ഗോപി തുടങ്ങിയവർ സംസാരിച്ചു.
Peravoor


.jpeg)





.jpeg)




























