കേളകം : അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 'വിപഞ്ചിക-2K26' 44 ആം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി. മാനന്തവാടി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ റവ ഫാ സിജോ ഇളംകുന്നപ്പുഴ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷനായിരുന്നു. ഉപജില്ല,ജില്ല- സംസ്ഥാന തലത്തിൽ ജേതാക്കളായ പ്രതിഭകളെ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കൊളക്കാടൻ എന്നിവർ ആദരിച്ചു. വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും മികച്ച പ്രതിഭകളെ കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു എടാൻ ആദരിച്ചു. ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ ,പി ടി എ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ, മദർ പി ടി എ പ്രസിഡണ്ട് മേരിക്കുട്ടി ജോൺസൺ, സീനിയർ അസിസ്റ്റന്റ് റിജോയ് എം എം , സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് , സ്കൂൾ ലീഡർ കാദറിൻ ട്രീസാ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.നിറക്കൂട്ട് 2K26 -കുട്ടികളുടെ വിവിധ കലാപരിപാടികളും കണ്ണൂർ ഗോൾഡൻ ബീറ്റ്സിന്റെ സംഗീതനിശയും നടന്നു.
Adakkathodestjosephshss






































