കോടഞ്ചാൽ സ്വദേശിനിക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു.

കോടഞ്ചാൽ സ്വദേശിനിക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽദാനം  നിർവ്വഹിച്ചു.
Jan 19, 2026 01:20 PM | By sukanya

ചെറുപുഷ്പം ഫാമിലി കോടഞ്ചാൽ സ്വദേശിനിക്ക് നിർമ്മിച്ചു നൽകി സ്നേഹ വീടിൻ്റെ താക്കോൽദാനം പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ചെറുപുഷ്പം ഫാമിലി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്നേഹവീട് കുടുംബത്തിന് കൈമാറി.കോടഞ്ചാൽ സ്വദേശിനിയായ നിർധന കുടുംബത്തിലാണ് 8 ലക്ഷത്തോളം രൂപ ചിലവിൽ 500 ചതുരശ്ര അടിയിൽ വീട് നിർമ്മിച്ചു നൽകിയത്. റിട്ട അധ്യാപക ദമ്പതികളായ തൊണ്ടിയിൽ സ്വദേശി സി.ഒ.ജോസഫിൻ്റെയും ഭാര്യ കൊച്ചുത്രേസ്യയുടെ പെൻഷൻ തുകയിൽ ഉൾപ്പെടെ മിച്ചം പിടിച്ചാണ് സ്നേഹ വീട് നിർമ്മിച്ചത്.നേരത്തെ തങ്ങളുടെ അമ്പതാം വിവാഹ വാർഷികത്തിന്റെ ഭാഗമായി മാവടി സ്വദേശിക്ക് സ്നേഹവീട് നിർമ്മിച്ചു നൽകിയിരുന്നു.

ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോടഞ്ചാൽ സ്വദേശിനിയായ യുവതിക്ക് വീട് നിർമ്മിച്ചു നൽകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.എന്നാൽ ചില സാങ്കേതിക കാരണങ്ങളുടെ പേരിൽ അത് മുടങ്ങുകയായിരുന്നു.

ഇതറിഞ്ഞായിരുന്നു സി. ഒ ജോസഫ് സാർ ഇവർക്ക് വീട് നിർമ്മിച്ചു നൽകാൻ ഒരുങ്ങിയത്.

ഭർത്താവ് മരിച്ച യുവതിയും രണ്ടു മക്കളും അടങ്ങുന്ന നിർധന കുടുംബത്തിലാണ് സ്നേഹവീട് നിർമ്മിച്ചു നൽകിയത്.

പേരാവൂർ സെൻറ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടക അസിസ്റ്റൻ്റ് വികാരി ഫാ. പോൾ മുണ്ടക്കൽ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു.

തുടർന്ന് നടന്ന താക്കോൽ ദാന ചടങ്ങ് പേരാവൂർ ഗ്രാമ പഞ്ചായത്ത് അംഗം സി. യമുനയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം നൂർജിൻ മുള്ളേരിക്കൽ,ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ്,ആനിമേറ്റർ സിസ്റ്റർ സെലിൻ അഗസ്റ്റിൻ,പേരാവൂർ സെൻറ് ജോൺസ് യു പി സ്കൂൾ പ്രധാനാധ്യാപകൻ Saji ജോസഫ്,ഷിബു പുതിയവീട്ടിൽ, സി.ഒ. ജോസഫ്,മിന്നു രാജു തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ സി.ഒ. ജോസഫിനെ ആദരിച്ചു.

Sneha handed over the keys to the house she built and gave to a native of Kodanchal.

Next TV

Related Stories
ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ അതിസാഹസികമായി പിടികൂടി കണ്ണൂർ സൈബർ പോലീസ്

Jan 19, 2026 02:50 PM

ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ അതിസാഹസികമായി പിടികൂടി കണ്ണൂർ സൈബർ പോലീസ്

ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ അതിസാഹസികമായി പിടികൂടി കണ്ണൂർ സൈബർ...

Read More >>
ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20 ന്

Jan 19, 2026 02:42 PM

ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20 ന്

ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20...

Read More >>
നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം നടത്തും

Jan 19, 2026 02:13 PM

നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം നടത്തും

നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

Jan 19, 2026 02:00 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം

Jan 19, 2026 01:46 PM

ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം

ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി...

Read More >>
കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി

Jan 19, 2026 01:43 PM

കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി

കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ...

Read More >>
Top Stories

News Roundup