ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ അതിസാഹസികമായി പിടികൂടി കണ്ണൂർ സൈബർ പോലീസ്

ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ അതിസാഹസികമായി പിടികൂടി കണ്ണൂർ സൈബർ പോലീസ്
Jan 19, 2026 02:50 PM | By Remya Raveendran

കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി പോലീസ് കണ്ടെത്തി.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ജ്യോതി ഇ, സി.പി.ഒ സുനിൽ കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതിയുടെ ലൊക്കേഷൻ തുടർച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബാധിച്ചെങ്കിലും, പഞ്ചാബിലെ കൊടും തണുപ്പും പ്രതികൂല സാഹചര്യങ്ങളും വകവെക്കാതെ അഞ്ചുദിവസത്തോളം പിന്തുടർന്നാണ് പോലീസ് പ്രതിയെ വലയിലാക്കിയത്.

Kannursyberpolice

Next TV

Related Stories
എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

Jan 19, 2026 03:27 PM

എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും...

Read More >>
രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

Jan 19, 2026 03:19 PM

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍...

Read More >>
ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20 ന്

Jan 19, 2026 02:42 PM

ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20 ന്

ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20...

Read More >>
നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം നടത്തും

Jan 19, 2026 02:13 PM

നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം നടത്തും

നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

Jan 19, 2026 02:00 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം

Jan 19, 2026 01:46 PM

ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം

ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി...

Read More >>
Top Stories

News Roundup