എരഞ്ഞോളി : എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും വടക്കുമ്പാട് മoത്തുംഭാഗം കരയോഗ മന്ദിരത്തിൽ നടന്നു.എൻ.എസ്.എസ്താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു.എം.പി.ചന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.എ.മോഹനൻ മാസ്റ്റർ,പി.വി.പ്രേമചന്ദ്രൻ നമ്പ്യാർ,മാലതിരാമചന്ദ്രൻ,ഇ.മനോഹരൻ, കെ.കെ.ജയപ്രകാശ്, യു. രാജഗോപാൽ,ഭാരതി ഹരീന്ദ്രനാഥ്, ബി.അനിൽ,എം.പി.ഹരീന്ദ്രനാഥ്,കെ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.തുടർന്ന് കരയോഗം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Nsskarayogam






































