കണ്ണൂർ : സോഷ്യൽ മീഡിയയുടെ അമിതവും അശ്രദ്ധവുമായ ഉപയോഗം കാരണം വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും സാമുഹ്യ വുമായ പ്രയാസങ്ങളെ തുറന്നു കാട്ടുന്ന “ദുമൂഉൽ അസ്വർ” (കാലത്തിൻ്റെ കണ്ണുനീർ) എന്ന കണ്ണൂർ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അറബി നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.തുടർച്ചയായി മൂന്ന് വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി നാടകത്തിൽ കണ്ണൂർ ജില്ലക്ക് വേണ്ടി സീതി സാഹിബ് സ്കൂൾ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. ജില്ലയിലെയും സബ് ജില്ലയിലെയും മികച്ച നടിയായി നാടകത്തിലെ മാസിയ നൈനാർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അധ്യാപനായ മുഹമ്മദ് ത്വയ്യിബ് കെ വി സംവിധാനവും നാസിഫ് കെ എം പി കലാസംവിധാനവും നിർവഹിച്ച നാടകം രക്ഷിതാക്കൾക്കും സമൂഹത്തിനും സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ തുറന്നു കാട്ടുന്നതായിമാറി.ആയിഷ സുഹുബ , മാസിയ നൈനാർ , ഹന ഫാത്തിമ, സൻഹ ഫൈസൽ, ഷാദി സുനീർ, ഷസ്ന ഫാത്തിമ, റോസ്മിൻ ജബ്ബാർ, മുഹമ്മദ് ഫിസിയാൻ, ഫർസീൻ കെ , മുഹമ്മദ് ഷാസിൽ എന്നിവരാണ് നാടകത്തിലെ മറ്റ് അംഗങ്ങൾ
Seethisahib







































