പേരാവൂർ: തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതിയാഘോഷത്തിനും യാത്രയപ്പ് സമ്മേളനത്തിനും വെള്ളിയാഴ്ച തുടക്കമാവും. വെള്ളിയാഴ്ചരാവിലെ 10ന് പേരാവൂരിൽ നിന്നും സ്‌കൂളിലേക്ക് വിളംബര റാലി നടക്കും. തിങ്കളാഴ്ച രാവിലെ 10ന് പൂർവ മാനേജർമാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഗമം ഫാദർ അബ്രഹാം പോണാട്ട് ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് രക്ഷാകർതൃസമ്മേളനം, ആറിന് മെഗാ തിരുവാതിര പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്യും. 6.30ന് വിദ്യാർഥികളുടെ കലാപരിപാടികൾ. 7.45ന് നവതി കലാസന്ധ്യ കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷനാവും. ഫിലിം എഡിറ്റർ രഞ്ജൻ അബ്രഹാം സുവനീർ പ്രകാശനം നടത്തും.സണ്ണി ജോസഫ് എംഎൽഎ, ജോസ് ജോർജ് ഐപിഎസ് എന്നിവർ മുഖ്യാതിഥികളാവും.
ബുധനാഴ്ച രാവിലെ 11ന് പൊതുവിഞ്ജാന സദസ്. വ്യാഴാഴ്ച രാവിലെ 10.30ന് മെഗാ എക്‌സിബിഷൻ ഇന്നൊവെസ്റ്റ സെബാസ്റ്റ്യൻ ജോർജ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാദർ ഷാജി തെക്കേമുറി, പ്രഥമധ്യാപകൻ മാത്യു ജോസഫ്, പ്രോഗ്രാം കൺവീനർ ഷൈൻ.എം.ജോസഫ്, പിടിഎ പ്രസിഡന്റ് വിനൊദ് നടുവത്താനി എന്നിവർ സംസാരിച്ചു.
St. John's school Thondiyil, 90th anniversary celebrations







































