കണ്ണൂർ : മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർ 2025 ആഗസ്റ്റ് മാസം മുതൽ ജനുവരി വരെയുള്ള വേതനം ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം മലബാർ ദേവസ്വം ബോർഡ് ചിറക്കര ക്രൈസ്റ്റ് കോളേജിന് സമീപമുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ജനുവരി 31നകം നേരിട്ട് എത്തിക്കണം. ഫോൺ: 0490 2321818
Apppnow






.jpeg)
.png)





.jpeg)
.png)






















