‘പ്രതിപക്ഷം സഭയിൽ കോപ്രായങ്ങൾ കാണിക്കുന്നു, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ ഇവിടെവന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി’; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

‘പ്രതിപക്ഷം സഭയിൽ കോപ്രായങ്ങൾ കാണിക്കുന്നു, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ ഇവിടെവന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി’; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Feb 3, 2026 01:52 PM | By Remya Raveendran

തിരുവനന്തപുരം :    നിയമസഭയ്ക്കുള്ളിലെ സംഘർഷം പ്രതിപക്ഷം ബോധപൂർവ്വം സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ ഇവിടെവന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി പ്രതിപക്ഷത്തിന്. നിയമമന്ത്രി ഹൈക്കോടതി വിധിയെ പറ്റി കൃത്യമായി പറഞ്ഞു അത് പ്രതിപക്ഷനേതാവ് കേട്ട ഭാവം നടിച്ചില്ല. സ്വർണ്ണക്കൊള്ള കൈകാര്യം ചെയ്യുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർദേശങ്ങൾ നൽകുന്നതും അന്വേഷണം വിലയിരുത്തുന്നതും ഹൈക്കോടതിയാണ്. കോടതിയുടെ പരാമർശം പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രകോപനപരമായ അന്തരീക്ഷവും സഭയിൽ ഉണ്ടായിരുന്നില്ല. ബാനറിൽ ഉപയോഗിച്ചിരിക്കുന്ന വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലാൻ ശ്രമിച്ചപ്പോഴാണ് അവർ അത് പിടിച്ചു വാങ്ങിയത്.സ്പീക്കറുടെ ഡയസിലേക്ക് നേരെ ചാടിക്കയറുകയായിരുന്നു. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങളാണ് പ്രതിപക്ഷം കാട്ടിയത്. അക്രമത്തെ പൂർണ്ണമായും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതിക്രമത്തെ സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.അതേസമയം, പ്രതിപക്ഷത്തിന്റെ പ്രവർത്തികളിൽ സ്പീക്കർ എ എൻ ഷംസീർ ക്ഷുഭിതനായി. ജനാധിപത്യ അവകാശം തനിക്കുമുണ്ട് മുഖം മറച്ച് ബാനർ പിടിച്ചത് ശെരിയാണോ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും സ്പീക്കർ പ്രതികരിച്ചു.

Pinarayvijayan

Next TV

Related Stories
അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് പ്രവീൺ മോഹൻ

Feb 3, 2026 03:16 PM

അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് പ്രവീൺ മോഹൻ

അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് പ്രവീൺ...

Read More >>
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹിയായതിനാൽ, പരാതി നൽകിയ ശേഷം എന്നെ മാറ്റി നിർത്തി’; എം എ ഷഹനാസ്

Feb 3, 2026 03:07 PM

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹിയായതിനാൽ, പരാതി നൽകിയ ശേഷം എന്നെ മാറ്റി നിർത്തി’; എം എ ഷഹനാസ്

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹിയായതിനാൽ, പരാതി നൽകിയ ശേഷം എന്നെ മാറ്റി നിർത്തി’; എം എ...

Read More >>
വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

Feb 3, 2026 02:50 PM

വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ...

Read More >>
‘തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ; സംഗീതലോകത്തിന് ഇത് വലിയൊരു തീരാനഷ്ടം’, സുജാത

Feb 3, 2026 02:30 PM

‘തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ; സംഗീതലോകത്തിന് ഇത് വലിയൊരു തീരാനഷ്ടം’, സുജാത

‘തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ; സംഗീതലോകത്തിന് ഇത് വലിയൊരു തീരാനഷ്ടം’,...

Read More >>
 'ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ നോക്കുന്നു';വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദൻ

Feb 3, 2026 02:09 PM

'ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ നോക്കുന്നു';വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദൻ

'ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ നോക്കുന്നു';വി കുഞ്ഞികൃഷ്ണനെതിരെ എം വി...

Read More >>
ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി

Feb 3, 2026 01:56 PM

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ്...

Read More >>
Top Stories