ഇരിട്ടി: തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയിലെ അയ്യപ്പൻകാവ് ജംഗ്ഷനിൽ മുൻകരുതൽ എടുക്കാതെ അധികൃതർ. രണ്ട് വർഷത്തിനിടെ ഇവിടെ ചെറുതും വലുതുമായ മുപ്പത്തോളം അപകടങ്ങൾ ഇവിടെ സംഭവിച്ചെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെയും നിർത്തിയിട്ട ബൈക്കിൽ ഓട്ടോ ടാക്സി ഇടിച്ച് ആറളം സ്വദേശിയായ യുവാവിന് പരിക്കേറ്റു.
ഹാജിറോഡ് ഭാഗത്തുന്നും എത്തുന്ന റോഡ് ഹൈവേയിലെ റോഡിനെക്കാൾ താഴ്ന്നതും ഇടുങ്ങിയതുമായതിനാൽ ഹാജി റോഡ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ആറളം ഭാഗത്ത് നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവർ മാർക്ക് നേരിട്ട് കാണാൻ സാധിക്കുന്നില്ല. അത് പോലെ തന്നെ തിരിച്ചും. ഇതിന് പരിഹാരമായി ജംഗ്ഷനിൽ ഡിവൈഡറോ റൗണ്ട് എബൌട്ടോ സ്ഥാപിക്കണമെന്ന് നാട്ടുകാർ പറയുന്നു
Ayyappankavu Junction is constant accident zone




.png)
.png)





.png)
.png)


























