കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്‍റെ പേരിൽ സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പയ്യന്നൂരിൽ പ്രകാശനം ചെയ്യും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. വൈകിട്ട് നാലുമണിക്ക് ഗാന്ധി പാർക്കിലാണ് ചടങ്ങ്. സി പി എം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്. രണ്ടുദിവസമായി സി പി എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ വി കുഞ്ഞിക്കൃഷ്ണനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. പ്രകാശന ചടങ്ങിൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുമെന്നാണ് വി കുഞ്ഞികൃഷ്ണൻ നേരത്തെ പറഞ്ഞത്. സി പി എമ്മിനെതിരായ 'ബോംബ്' ആകുമോ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകമെന്നതാണ് കണ്ടറിയാനുള്ളത്.
V Kunjikrishnan's book release today
















.png)



















