കൊച്ചി: കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കാസർഗോഡ് ജില്ലയുടെ തെരഞ്ഞെടുപ്പ് ഏകോപന ചുമതല കെ സുരേന്ദ്രന് നൽകും.2016 നൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ.സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടത്.
വടക്കൻ കേരളത്തിൽ മുതിർന്ന നേതാക്കളുടെ അഭാവം ഉണ്ടെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചു. ബിജെപി കർണാടക ഘടകവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയര്‍ത്തി.മഞ്ചേശ്വരത്ത് രണ്ടുതവണ കെ സുരേന്ദ്രൻ തോറ്റത് ചുരുങ്ങിയ വോട്ടുകൾക്കാണ്. എ ക്ലാസ് മണ്ഡലമായി മഞ്ചേശ്വരത്ത് സംസ്ഥാന നേതാക്കൾ തന്നെ മത്സരിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെയാണ് സുരേന്ദ്രൻ ജില്ലയിലേക്ക് എത്തുന്നത്.
പിന്നാലെ ദേശീയ നേതൃത്വം കെ സുരേന്ദ്രനോട് കാസർഗോഡ് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ജയ സാധ്യതയുള്ള വട്ടിയൂർക്കാവ്, തൃശ്ശൂർ മണ്ഡലങ്ങളിൽ ഒരിടത്ത് മത്സരിക്കാനായിരുന്നു കെ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ താൽപര്യം അറിയിച്ചിരുന്നത്.
Ksurendranatmanjesswaram







































