‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി സതീശൻ

‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി സതീശൻ
Feb 7, 2026 02:20 PM | By Remya Raveendran

തിരുവനന്തപുരം :  നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഗോവിന്ദന് ഇപ്പോൾ ‘മറവിരോഗം’ ബാധിച്ചിരിക്കുകയാണെന്നും വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ടെന്നും സതീശൻ പരിഹസിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളതെന്ന് സതീശൻ ഓർമ്മിപ്പിച്ചു. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഐഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്.

പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം വി ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ? മാഷിന് പിണറായി വിജയന്‍ പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാന്‍ ഒരു ട്രോളില്‍ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും.തിരുവല്ല ബലാത്സംഗം, ഇത് ബീഹാറാണോ, കേരളമല്ലേ. മുഖ്യമന്ത്രിയ്ക്ക് നാണമുണ്ടോ. ക്രിമിനൽ കേസ് പ്രതികൾക്കൊക്കെ സുഖവാസം ഒരുക്കുന്നു. കേരളത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടുന്നു. ജയിലിൽ ഉൾപ്പെടെ ക്രിമിനലുകൾക്ക് സുഖവാസമാണ്. ടെക്നോളജിയിൽ മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പറയുന്നു. അത് ശരിയാണ്, ഗൂഗിൾ പേയിലാണ് ഇപ്പോൾ കൈക്കൂലി വാങ്ങുന്നതെന്നും വി ഡി സതീശൻ പരിഹസിച്ചു.

Vdsatheesan

Next TV

Related Stories
ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

Feb 7, 2026 03:47 PM

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം...

Read More >>
നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 03:09 PM

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി...

Read More >>
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

Feb 7, 2026 02:58 PM

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ...

Read More >>
ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്

Feb 7, 2026 02:50 PM

ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്

ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ...

Read More >>
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്സ്

Feb 7, 2026 02:44 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്സ്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ...

Read More >>
തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

Feb 7, 2026 02:24 PM

തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം...

Read More >>
Top Stories

News Roundup