ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 വാർഷികാഘോഷം ELENZA 2K26 എന്ന പേരിൽ 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തുടക്കം കുറിച്ചു. കുരുന്ന് മക്കൾക്ക് അറിവിൻറെ അക്ഷരജ്യോതി പകർന്ന് ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇതിൻറെ ഭാഗമായി നടന്നു.വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച പരിപാടിയിൽ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സിസിലികണ്ണന്താനം നിർവഹിച്ചു.സർവീസിൽ നിന്നും വിരമിക്കുന്ന HM ഇ ആർ വിജയൻ മാസ്റ്ററെ ആദരിച്ചുകൊണ്ട് ഇരിട്ടി BPCനിഷാന്ത് കെ സംസാരിച്ചു.ജോർജുകുട്ടി സി എ, ജയിഷ ഷിജു, ബിന്ദു കൊച്ചു പൂവത്തുംമൂട്ടിൽ, ജിൻസി തോമസ്, എ ടി തോമസ് തോമസ് എന്നിവർ കുട്ടികൾക്കുള്ള എൻ്റോവ്മെൻറ് വിതരണം നടത്തി.വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രവീന്ദ്രൻ എടാൻ, ജിസ്ന ജേക്കബ്, പുരുഷോത്തമൻ എന്നിവർ കുട്ടികൾക്കുള്ള പ്രൊഫിഷൻസി പ്രൈസ് വിതരണം നൽകി. വിദ്യാർഥികളുടെ കഴിവുകൾ വളർത്തുന്നതിനും സമഗ്ര വികസനത്തിനും സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങളെ അതിഥികൾ അഭിനന്ദിച്ചു.കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിനു പടിയാനിക്കൽ , ഷാജി തെങ്ങുംപള്ളിൽ, ഓമന ഭരതൻ, സ്മിതവരപ്പോത്തു കുഴി, ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സി കെ സത്യൻ മാസ്റ്റർ, ഇരിട്ടി ബി ആർ സി അതുല്യ എൻ, എസ് എം സി ചെയർമാൻ വിനോദ് വട്ടുകുളം, മദർ പി ടി എ .പ്രസിഡൻറ് നിജി സജി, പ്രീ പ്രൈമറി പിടിഎ പ്രസിഡണ്ട് അഞ്ജലി ബിബിൻ, സ്കൂൾ ലീഡർ കുമാരി പാർവതി കെ.എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാചക തൊഴിലാളികളായ ഡിനി , മിനി,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, വടക്കേയിൽ പ്രസ്സ് എന്നിവർ വിജയൻ മാസ്റ്റർക്കുള്ള ഉപഹാരം നൽകി. സ്കൂൾ, ഉപജില്ലാതല മത്സരങ്ങളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനം നൽകി. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സൗമ്യ സി എസ് പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.തുടർന്ന് വയനാട് എം ടി ബി എന്റർടൈൻമെന്റിന്റെ നേതൃത്വത്തിലുള്ള ഗാനമേള സംഘടിപ്പിച്ചു.
Chungakkunnuupschool
















_(8).jpeg)





















