'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല'; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകൾ

'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല'; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകൾ
Feb 9, 2026 11:12 AM | By sukanya

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പരോക്ഷ പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കണ്ണൂര്‍ പയ്യന്നൂരിലെ കാരയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കാരയിലെ സഖാക്കള്‍' എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കാരയിലെ സഖാക്കള്‍ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകളുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണൻ ആരോപണങ്ങളുന്നയിച്ചിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.

Kannur

Next TV

Related Stories
ശബരിമല കൊള്ള; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍  മാര്‍ച്ച് നടത്തി

Feb 9, 2026 01:01 PM

ശബരിമല കൊള്ള; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

ശബരിമല കൊള്ള; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്...

Read More >>
സെയില്‍സ്മാന്‍ നിയമനം

Feb 9, 2026 12:36 PM

സെയില്‍സ്മാന്‍ നിയമനം

സെയില്‍സ്മാന്‍...

Read More >>
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

Feb 9, 2026 12:31 PM

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍...

Read More >>
കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന്  പരിക്ക്

Feb 9, 2026 11:40 AM

കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്

കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര...

Read More >>
സ്വർണവിലയിൽ വീണ്ടും  കുതിപ്പിലേക്ക്:   പവന് ഇന്ന് കൂടിയത് 1640 രൂപ

Feb 9, 2026 10:54 AM

സ്വർണവിലയിൽ വീണ്ടും കുതിപ്പിലേക്ക്: പവന് ഇന്ന് കൂടിയത് 1640 രൂപ

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് ഇന്ന് കൂടിയത് 1640...

Read More >>
അനധികൃത സ്വത്ത് സമ്പാദന കേസ്:  മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്.

Feb 9, 2026 10:41 AM

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്.

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്....

Read More >>
Top Stories

News Roundup