കതിരൂർ: ഈ അദ്ധ്യയന വർഷം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും അധ്യാപക രക്ഷാകർത്തൃസമിതിയും നാട്ടുകാരും ആദരിച്ചു.
ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്ത എൻ സി സി കാഡററും ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയുമായ നിരഞ്ജൻ പി വി ക്ക്, ആർമി ഓഫീസറും പി ടി എ യും അധ്യാപകരും എൻസിസി കാഡറ്റുകളും സഹപാഠികളും ചേർന്ന് വമ്പിച്ച സ്വീകരണം നല്കി. തുറന്ന ജീപ്പിൽ എൻസിസി കാഡററുകളുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തി. ഒപ്പം സംസ്ഥാന തലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂളിൻ്റെ യശസ്സ് ഉയർത്തിയ പ്രതിഭകളെയും യങ്ങ് ഇന്നൊവേറ്റേർസ്സ് പ്രോഗ്ഗ്രാമിന്റെ ഭാഗമായി (YIP) ശാസ്ത്രപഥം 8.0 സംസ്ഥാന തല ഇവാല്യുവേഷനിൽ പങ്കെടുത്ത് കാഷ് പ്രൈസ് നേടിയ ഇഷാൻ കൃഷ്ണ, മിലൻ എസ്സ് കൃഷ്ണ എന്നീ വിദ്യാർഥികളെയും ആദരിച്ചു.
തുടർച്ചയായി നാലാം തവണയും പഠനോപകരണ നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത അധ്യാപകൻ സഗീഷ്, ഇന്നവേറ്റേർസ് പ്രോഗ്രാമിൽ പ്രൊജക്ട് അവതരിപ്പിച്ച് സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയ വിദ്യാർഥികൾക്ക് മാർഗദർശിയായ മുൻ അധ്യാപകൻ പ്രജോഷ്, സർവീസിൽ നിന്ന് വിരമിച്ചിട്ടും സ്കൂളിന് നേട്ടങ്ങൾ കൊയ്തെടുക്കാൻ നിസ്വാർഥ സേവനം ചെയ്യുന്ന ബിന്ദു ടീച്ചർ എന്നിവരെയും ആദരിച്ചു.
പിടിഎ പ്രസിഡണ്ട് ഷാജി ടി അധ്യക്ഷനായ അനുമോദന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സീന ടി സ്വാഗതം പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് സുജയ പി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുബേദാർ മേജർ ജി കെ സ്വാൻടോൻ സിങ് ഹവിൽദാർ ചേതൻ, വാർഡ് മെമ്പർ പ്രസീല, പ്രിൻസിപ്പൽ മിനി നാരായണ, സയൻസ് പാർക്ക് ഡയരക്ടർ Rtd ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത്, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ എ, എന്നിവർ സംസാരിച്ചു. എൻസിസി ഓഫീസറും കായികാധ്യാപകനുമായ പ്രശാന്ത് പി വി നന്ദി പറഞ്ഞു.
Kathiroor













.jpeg)






















