പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ് തീരുമാനം

പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായേക്കില്ല; കുഞ്ഞികൃഷ്ണന്റെ നിലപാടറിഞ്ഞ് തീരുമാനം
Feb 21, 2026 11:50 AM | By sukanya

കണ്ണൂർ: സ്ഥാനാർത്ഥി നിർണയത്തിനായി സർവേകൾ നടത്തി സാദ്ധ്യതാ പട്ടിക തയ്യാറാക്കിയ യു.ഡി.എഫ് പയ്യന്നൂരിൽ തീരുമാനം വൈകിക്കുന്നു. കണ്ണൂർ ജില്ലയിൽ സി.പി.എമ്മിന്റെ ശക്തമായ കോട്ടയിൽ ശക്തമായ പോരാട്ടം ഒരുക്കുന്നതിനുള്ള സാദ്ധ്യതകളാണ് കോൺഗ്രസിന്റെ തീരുമാനം വൈകുന്നതിന് പിന്നിൽ.

രക്തസാക്ഷി ഫണ്ട് വിവാദം ഉയർത്തിവിട്ട പ്രതിസന്ധി മുതലെടുത്തുള്ള മുന്നേറ്റമാണ് യു.ഡി.എഫിന്റെ പദ്ധതിയിലുള്ളത്. വിവാദം തൽക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും സി.പി.എമ്മിൽ ഗുരുതരമായ ആഭ്യന്തരഭിന്നത നിലനിൽക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. സി.പി.എം പുറത്താക്കിയ മുൻ ജില്ലാകമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണന്റെ അന്തിമനിലപാടാണ് യു.ഡി.എഫിന്റെ തീരുമാനം വൈകുന്നതിന് പ്രധാന കാരണം.മണ്ഡലത്തിൽ നടത്തിയ സർവ്വേ പ്രകാരം കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങുന്നത് ഉചിതമാകുമെന്നാണ് വിലയിരുത്തൽ. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. ടി.ഐ മധുസൂദനൻ വീണ്ടും സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ മത്സരത്തിനിറങ്ങുമെന്ന് കുഞ്ഞികൃഷ്ണൻ സൂചന നൽകിയിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്ന അദ്ദേഹം സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന നിലപാടിലേക്ക് മാറിയതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്.

payyannur

Next TV

Related Stories
വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

Feb 21, 2026 01:13 PM

വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ് :  തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

Feb 21, 2026 12:26 PM

ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്....

Read More >>
മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.

Feb 21, 2026 12:09 PM

മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.

മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര...

Read More >>
മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23 ന്

Feb 21, 2026 11:49 AM

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23 ന്

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23...

Read More >>
ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

Feb 21, 2026 11:03 AM

ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ്...

Read More >>
Top Stories

News Roundup

GCC News