അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാർ തീരുമാനം. വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കെ.എസ്‍.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ.പരാതിയിൽ വിജിലൻസ് നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാണിച്ച് മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായതിന് പിന്നാലെ ബെനാമി ഇടപാടും അഴിമതിയും നടന്നു എന്നായിരുന്നു പരാതി. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ വാദം. നടപടിക്രമങ്ങളിലെ വീഴ്ചയെന്നും ടെൻഡർ നടപടികളുടെ രേഖകൾ ഇല്ല എന്നും കാണിച്ച് മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രം സര്‍ക്കാര്‍ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നുമുണ്ട്.
pp divya



.jpeg)


.jpeg)



.jpeg)


.jpeg)






















