വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു.

വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു.
Feb 25, 2026 07:22 AM | By sukanya

കോയമ്പത്തൂർ: വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബി.കൗസിക, മുത്തശ്ശി എം. മയിലത്തൽ(60) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവിൻറെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ കൗസികയുടെ സഹോദരി ഹരിത (17)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നെഗമം സ്വദേശിയായ 24 കാരൻ അഭിഷേകും കൗസിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിഷേകും മാതാപിതാക്കളും ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ വിവാഹാഭ്യർത്ഥനയുമായി സമീപിച്ചിരുന്നു. എന്നാൽ, പെൺകുട്ടിക്ക് നിയമപരമായ വിവാഹപ്രായം എത്തിയതിന് ശേഷം പരിഗണിക്കാമെന്ന് പെൺകുട്ടിയുടെ കുടുംബം പറയുകയായിരുന്നു.

എന്നാൽ ഈ ആവശ്യം ഉന്നയിച്ച് പ്രതി പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം അഭിഷേക് പെൺകുട്ടിയുടെ വീട്ടിലെത്തി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച് വഴക്കുണ്ടാക്കി. പെൺകുട്ടി വിസമ്മതിച്ചപ്പോൾ അഭിഷേക് കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാൻ വന്ന മുത്തശ്ശിയേയും ഹരിതയേയും കുത്തി. ശേഷം അഭിഷേക് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

koyambathoor

Next TV

Related Stories
റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാർ

Feb 25, 2026 07:28 AM

റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാർ

റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി...

Read More >>
ഗൂഡല്ലൂരിൽ കടുവയുടെ അക്രമണം : മധ്യവയസ്കൻ കൊല്ലപ്പെട്ടു

Feb 25, 2026 07:25 AM

ഗൂഡല്ലൂരിൽ കടുവയുടെ അക്രമണം : മധ്യവയസ്കൻ കൊല്ലപ്പെട്ടു

ഗൂഡല്ലൂരിൽ കടുവയുടെ അക്രമണം : മധ്യവയസ്കൻ...

Read More >>
റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍

Feb 25, 2026 07:11 AM

റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍

റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി...

Read More >>
ഗതാഗത നിയന്ത്രണം

Feb 25, 2026 07:04 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി വർദ്ദിപ്പിച്ചു

Feb 24, 2026 06:34 PM

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി വർദ്ദിപ്പിച്ചു

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി...

Read More >>
റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

Feb 24, 2026 05:59 PM

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ...

Read More >>
Top Stories

News Roundup