പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപന ഉടമയായ മുഖ്യപ്രതി അറസ്റ്റിൽ

പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപന ഉടമയായ മുഖ്യപ്രതി അറസ്റ്റിൽ
Feb 25, 2026 08:52 AM | By sukanya

തലശ്ശേരി: പലിശരഹിത സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻ മുക്ക്‍ സ്വദേശി ഇസ്മയിൽ പി പി (42) ആണ് കൊച്ചിയിൽ വച്ച് പിടിയിലായത്. ഇസ്മയിൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു.

തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം 'ഹാർബർ സിറ്റി' ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് & ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമ്മടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ ചേർന്ന് പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച അതേ സ്വർണ്ണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം.

2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. കൂടാതെ സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം വെച്ച സ്വർണ്ണമോ നൽകിയ പണമോ തിരികെ നൽകാതിനെ തുടർന്ന് ധർമ്മടം പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി പ്രകാശൻ ഇ (66), വടക്കുംമ്പാട് തോട്ടുമ്മൽ സ്വദേശി മുഹമ്മദ് ഷിബിൽ സി (39) കൂടാതെ ഏജന്റ്മാരായ വടക്കുംമ്പാട് സ്വദേശി അബ്ദുസലിം (54), എടക്കാട് ഉസ്സൻ മുക്ക്‍ സ്വദേശി അഫ്സൽ (47) എന്നിവരെയും നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 35 ഓളം കേസ്സുകളുമുണ്ട്.

തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ധർമ്മടം പോലീസ് സ്റ്റേഷൻ എസ്ഐ ഷജീം ജെ, സിപിഒ ഹരിനാദ്, തലശ്ശേരി എഎസ്പി സ്ക്വാഡ് അംഗങ്ങളായ സിപിഒ രതീഷ്, സിപിഒ ശ്രീലാൽ എന്നിവർ ചേർന്നാണ് ഏർണാകുളം ടൗൺ നോർത്ത് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

arrested

Next TV

Related Stories
ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകൻ കസ്റ്റഡിയില്‍

Feb 25, 2026 08:48 AM

ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകൻ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകൻ...

Read More >>
റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാർ

Feb 25, 2026 07:28 AM

റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാർ

റോഡപകടത്തില്‍പ്പെട്ടവരെ സഹായിച്ചാല്‍ 25,000 രൂപ; പദ്ധതിയുമായി ഡല്‍ഹി...

Read More >>
ഗൂഡല്ലൂരിൽ കടുവയുടെ അക്രമണം : മധ്യവയസ്കൻ കൊല്ലപ്പെട്ടു

Feb 25, 2026 07:25 AM

ഗൂഡല്ലൂരിൽ കടുവയുടെ അക്രമണം : മധ്യവയസ്കൻ കൊല്ലപ്പെട്ടു

ഗൂഡല്ലൂരിൽ കടുവയുടെ അക്രമണം : മധ്യവയസ്കൻ...

Read More >>
വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു.

Feb 25, 2026 07:22 AM

വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു.

വിവാഹാഭ്യർഥന നിരസിച്ചതിൻറെ പേരിൽ തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് 16 കാരിയെയും മുത്തശ്ശിയെയും യുവാവ്...

Read More >>
റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍

Feb 25, 2026 07:11 AM

റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍

റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍: വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി...

Read More >>
ഗതാഗത നിയന്ത്രണം

Feb 25, 2026 07:04 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
Top Stories