കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന വ്യാജ പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്

കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന വ്യാജ പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്
Feb 28, 2026 10:31 AM | By sukanya

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിൻ്റെ പേരില്‍ കെ.എസ്. യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലിസുകാർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.പോലിസ് കംപ്ലെയിൻ്റ് അതോറിട്ടിയിലും പരാതി നല്‍കും. വധ ശ്രമ കേസ് കെട്ടി ചമച്ച പൊലീസുകാരെ വെറുതെ വിടില്ല. കള്ളക്കേസിന് മൊഴിനല്‍കിയ ഗണ്‍മാനെതിരെയും പരാതി നല്‍കും. കൊല്ലടാ കൊല്ലട എന്ന് പറഞ്ഞാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് മൊഴിയില്‍ പറയുന്നത്. 'ഇതാര് കേട്ടു. ദൃശ്യമാധ്യമപ്രവർത്തകർ അടുത്തില്ലേ. അദ്ദേഹം ചോദിച്ചു.

9 മണിക്കാണ് ഗണ്‍മാനില്‍ നിന്ന് മൊഴിയെടുക്കുന്നത്. പക്ഷെ അഞ്ചുമണിക്ക് വധശ്രമമെന്ന് ഡിജിപി പ്രഖ്യാപിക്കുന്നു. ആരാണ് ഡിജിപിക്ക് പരാതി നല്‍കിയത്. എവിടെ നിന്ന് വിവരം കിട്ടി ആരെങ്കിലും ഫോണ്‍ വിളിച്ചു പറഞ്ഞതാണോ ? ഡിസിസി പ്രസിഡൻ്റ് ചോദിച്ചു. കെ എസ് യുക്കാരുടെ കയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നുവത്രേ. ആര് കണ്ടു. എന്തു മാരകായുധം?പരിഹാസ്യമായ ഈ നാടകം നാട് തിരിച്ചറിഞ്ഞു. കഴുത്തനക്കാൻ പറ്റാത്ത മന്ത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ നഴ്‌സ്മാർക്കൊപ്പം സെല്‍ഫിയെടുത്തു ചിരിക്കുന്ന ഫോട്ടോ പുറത്തു വന്നിരിക്കുകയാണ്. ഒടുവില്‍ പുലർച്ചെ നാലുമണിക്ക് ഐ സി യുവില്‍ നിന്നും ഡിസ്ചാർജ്ജ് വാങ്ങി രക്ഷപ്പെട്ടിരിക്കുകയാണ്.

എന്തിന് വേണ്ടി ഇങ്ങിനെ ഒളിച്ചോടണം. എല്ലാം നാടകമാണെന്ന് നേരത്തെ ഞങ്ങള്‍ പറഞ്ഞതാണ്.മന്ത്രിയെ അക്രമിച്ചെന്ന് പറഞ്ഞു നാടാകെ അക്രമത്തിന് കോപ്പ് കൂട്ടുകയാണ് ഇപ്പോള്‍ സി പി എം.വർഷങ്ങള്‍ക്ക് മുൻപ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു മുറിവേല്‍പ്പി ച്ചിരുന്നു. ചോരയൊലിക്കുന്ന മുഖവുമായി അദ്ദേഹം പറഞ്ഞത് ആരും പ്രതികരിക്കരുത് സമരത്തിനോ ഹർത്താലിനോ പോകരുത് എന്നാണ്. അങ്ങിനെയുള്ള മുഖ്യമന്ത്രി ജീവിച്ചനാട്ടിലാണ് ഇവിടെ ഒരു മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്.നേതാക്കളായ സുരേഷ് ബാബു എളയാവൂർ, കെ.പി. സാജു , മുഹമ്മദ് ഷമ്മാസ് എന്നിവരും പങ്കെടുത്തു.

kannur

Next TV

Related Stories
 സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

Feb 28, 2026 12:05 PM

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ...

Read More >>
കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

Feb 28, 2026 12:03 PM

കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Feb 28, 2026 11:04 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
വാച്ച്മാന്‍ ഒഴിവ്

Feb 28, 2026 10:58 AM

വാച്ച്മാന്‍ ഒഴിവ്

വാച്ച്മാന്‍...

Read More >>
സൗജന്യ തൊഴില്‍ പരിശീലനം

Feb 28, 2026 10:39 AM

സൗജന്യ തൊഴില്‍ പരിശീലനം

സൗജന്യ തൊഴില്‍...

Read More >>
ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ

Feb 28, 2026 10:33 AM

ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ

ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ്...

Read More >>
Top Stories










News Roundup