ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ

ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ
Feb 28, 2026 10:33 AM | By sukanya

കണ്ണൂർ : ആറളത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞതില്‍ ജനങ്ങള്‍ക്കുള്ള വേദനയിലും ഉത്കണ്ഠയിലും പങ്കുചേരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.വനംവകുപ്പ് അധികാരികളും ആറളംഫാം ഉദ്യോഗസ്ഥരും പട്ടികജാതി ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യം ഉന്നയിച്ചതാണ്. കാട്ടാനശല്യം തടയുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ വനംവകുപ്പ് അധികൃതരുടെ യോഗം ചേർന്ന് ആർആർടി സംഘത്തെ കൂടുതല്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വനമതില്‍ നിർമ്മിക്കുന്നതിലുള്ള കാലതാമസത്തിലുള്ള ആശങ്കയും രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ കാട്ടനാ ആക്രമണം ഉണ്ടാകുമ്പോള്‍ അത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി ഉള്‍പ്പെടെ ഉറപ്പുനല്‍കിയതാണ്. എന്നാല്‍ അതൊന്നും പാലിക്കപ്പെടുന്നില്ല. കാട്ടാന ആക്രമണവും വന്യമൃശ ശല്യവും പ്രതിരോധിക്കാൻ അടിയന്തര നടപടി ഉണ്ടാകണം. കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സർക്കാർ നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

sunnyjoseph

Next TV

Related Stories
 സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

Feb 28, 2026 12:05 PM

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ...

Read More >>
കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

Feb 28, 2026 12:03 PM

കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

കാണികളില്ല ; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Feb 28, 2026 11:04 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
വാച്ച്മാന്‍ ഒഴിവ്

Feb 28, 2026 10:58 AM

വാച്ച്മാന്‍ ഒഴിവ്

വാച്ച്മാന്‍...

Read More >>
സൗജന്യ തൊഴില്‍ പരിശീലനം

Feb 28, 2026 10:39 AM

സൗജന്യ തൊഴില്‍ പരിശീലനം

സൗജന്യ തൊഴില്‍...

Read More >>
കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന വ്യാജ പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്

Feb 28, 2026 10:31 AM

കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന വ്യാജ പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്

കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന വ്യാജ പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ്...

Read More >>
Top Stories










News Roundup