തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ. മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സ്വീകരിച്ചേക്കും.
യുഡിഎഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത. നിലവില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയായ ശൈലജയെ മാറ്റി പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ ധാരണയെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, നിലവില്‍ തലശ്ശേരി എംഎല്‍എയും സ്പീക്കറുമായ എ.എന്‍ ശംസീറിനെ ഇത്തവണ പരിഗണിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പകരം, തലശ്ശേരിയില്‍ കാരായി രാജനെ കളത്തിലിറക്കാനാണ് ധാരണ. തളിപ്പറമ്പില്‍ പി.കെ ശ്യാമളയും പൊന്നാനിയില്‍ എം.കെ സക്കീറും മത്സരിച്ചേക്കും. പിഎസ്‌സി മുന്‍ ചെയര്‍മാനാണ് സക്കീര്‍.
KK Shailaja to contest from Peravoor in assembly elections






































