ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ഖമേനിയുടെ മരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിരീകരണം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ഇറാനികൾക്ക് അവരുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള "ഏറ്റവും വലിയ അവസരം" ഇതാണെന്നുമാണ് ട്രംപ് അതിനെ വിശേഷിപ്പിച്ചിരുന്നത്. "ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ ഖമേനി മരിച്ചു," ട്രംപ് എഴുതി, ഈ സംഭവവികാസത്തെ "ഇറാൻ ജനതയ്ക്കുള്ള നീതി" എന്നും ഖമേനിയുടെ നേതൃത്വത്തിൽ അമേരിക്കക്കാരും മറ്റുള്ളവരും ഉപദ്രവിക്കപ്പെട്ടു എന്നും ട്രംപ് എഴുതി.
Khamenei has been killed: Announcement of 40 days of mourning in Iran





































