കണ്ണൂര്‍: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നും രാവിലെ 7.05 നുള്ള കണ്ണൂർ - അബുദാബി എയർ ഇന്ത്യ എക്സ്പ്രസ്, 8.50 ൻ്റെ കണ്ണൂർ അബൂദബി എയർ ഇന്ത്യ എക്സ്പ്രസ്, വൈകിട്ട് 3.40 ൻ്റെ ഇൻഡിഗോ കണ്ണൂർ - ദോഹ, വൈകിട്ട് 5 മണിക്കുള്ള കണ്ണൂർ - മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ റദ്ദാക്കി.
രാവിലെ 6.50 ന് എത്തുന്ന ഷാർജ - കണ്ണൂർ എയർ എയർ ഇന്ത്യ റദ്ദാക്കി. 8.35 ന് എത്തുന്ന ഫുജൈറ - കണ്ണൂർ ഇൻഡിഗോ എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉച്ചക്ക് 2.25 ന് എത്തുന്ന റാസൽ ഖൈമ - കണ്ണൂർ ഇൻഡിഗോയും വൈകിട്ട് 4 നുള്ള അബുദാബി കണ്ണൂർ,6.10 ൻ്റെ ദുബൈ - കണ്ണൂർ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇതുവരെ റദ്ദാക്കിയത് 65 വിമാനങ്ങളാണ്. ഇന്ന് 20 വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 23 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 14 ഉം കൊച്ചിയിൽ എത്തേണ്ട 9 സർവീസുകളും മുടങ്ങി. അബൂദബി, ഷാര്‍ജ, ദോഹ, കുവൈത്ത്, മസ്കത്ത് സര്‍വീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് സർവീസുകൾ ഉണ്ടായിരിക്കും. 8.10 നും 2.25 നും ഒമാൻ എയർവെയ്സ് മസ്കത്തിലേക്ക് സർവീസ് നടത്തും. 11.30 ന് ജിദ്ദയിലേക്കാണ് മറ്റൊരു സർവീസ്. സൗദി എയർലൈൻസാണ് സർവീസ് നടത്തുക. ജിദ്ദ,മസ്കത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്
Iran-Israel conflict; Several flights from Kerala cancelled today

.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)























