350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ; ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും

350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ; ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും
Mar 2, 2026 01:28 PM | By sukanya

പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യത്തുനിന്നുള്ള 350 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നുറിലേറെ വിദേശ സർവീസുകളാണു റദ്ദാക്കിയത്. ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർധരാത്രി വരെ മരവിപ്പിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ച‌ിമേഷ്യൻ വ്യോമമേഖല ഉപയോഗിക്കുന്ന സർവീസുകൾ ഇന്ന് അർധരാത്രി വരെ ഇൻഡിഗോയും നിർത്തി.

വരുംദിവസങ്ങളിലും സർവീസ് തടസ്സപ്പെട്ടാൽ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാൻ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഷെഡ്യൂൾ ചെയ്ത‌ എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി. എയർഇന്ത്യ എക്സ്പ്രസിന്റെറെ ഷാർജ, അബുദാബി, മസ്‌കത്ത്, റിയാദ് സർവീസുകളും കണ്ണൂരിലേക്ക് ദോഹ, ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളും ഇൻഡിഗോയുടെ അബുദാബി, ഫുജൈറ സർവീസുകളും ഫുജൈറ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളുമാണ് ഇന്നലെ റദ്ദാക്കിയത്.

350 international flights cancelled; airports deserted; lakhs of passengers affected

Next TV

Related Stories
അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

Mar 2, 2026 02:46 PM

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍...

Read More >>
‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

Mar 2, 2026 02:32 PM

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം...

Read More >>
ഉദ്ഘാടനത്തിനൊരുങ്ങി വയനാട്ടിലെ വലിയ പാലം

Mar 2, 2026 02:21 PM

ഉദ്ഘാടനത്തിനൊരുങ്ങി വയനാട്ടിലെ വലിയ പാലം

ഉദ്ഘാടനത്തിനൊരുങ്ങി വയനാട്ടിലെ വലിയ...

Read More >>
ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന

Mar 2, 2026 02:14 PM

ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന

ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന്...

Read More >>
ഇറാഖിൽ വീണ്ടും സ്ഫോടനം

Mar 2, 2026 02:01 PM

ഇറാഖിൽ വീണ്ടും സ്ഫോടനം

ഇറാഖിൽ വീണ്ടും...

Read More >>
‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

Mar 2, 2026 01:49 PM

‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌...

Read More >>
Top Stories

News Roundup

Entertainment News