ഇറാഖിൽ വീണ്ടും സ്ഫോടനം

ഇറാഖിൽ വീണ്ടും സ്ഫോടനം
Mar 2, 2026 02:01 PM | By Remya Raveendran

ഡൽഹി: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇറാഖിലെ എർബിലിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായി. കുർദ് നിയന്ത്രണ മേഖലയുടെ തലസ്ഥാനമാണ് എർബിൽ. എർബിലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൗകര്യങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായി.

സംഘർഷം സിറിയയിലേക്കും വ്യാപിച്ചു, ഡമാസ്കസിനടുത്തുള്ള ഐൻ ടെർമ പട്ടണത്തിൽ ഇറാനിയൻ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരുക്കേറ്റിരുന്നു.


ഗൾഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. യുഎഇയിലും കുവൈത്തിലും ബഹ്റൈനിലും ഇന്ന് തുടർച്ചയായ ആക്രമണങ്ങളുണ്ടായി. അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം കുവൈത്തിൽ ഇറാൻ വെടിവെച്ചിട്ടു. പൈലറ്റ് രക്ഷപ്പെട്ടു.

കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഇറാന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടായി. എംബസിക്ക് സമീപത്ത് നിന്ന് പുക ഉയർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എംബസിയിലേക്ക് വരരുതെന്ന് പൗരൻമാർക്ക് അമേരിക്ക നിർദേശം നൽകി. മഹ്ബൂലയിൽ ഇന്ന് രാവിലെ വലിയ ശബ്ദം കേട്ടതായി പ്രവാസി മലയാളികൾ പറഞ്ഞു. സൌദി അറേബ്യയിലെ അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ദുബൈയിൽ ജബൽ അലി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഖത്തറിലെ ദോഹയിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, ഇറാന് നേരെ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. ടെഹ്റാനിലെ ഗാന്ധി ആശുപത്രിയിൽ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തി.ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്. റെവല്യൂഷണറി ഗാർഡും ഇറാൻ സൈന്യവും ആയുധം താഴെവച്ചില്ലെങ്കിൽ മരണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു





Blastaterakh

Next TV

Related Stories
തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

Mar 2, 2026 03:25 PM

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്...

Read More >>
പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Mar 2, 2026 03:17 PM

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര...

Read More >>
സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

Mar 2, 2026 03:08 PM

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം...

Read More >>
ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

Mar 2, 2026 03:01 PM

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക്...

Read More >>
അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

Mar 2, 2026 02:46 PM

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍...

Read More >>
‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

Mar 2, 2026 02:32 PM

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം...

Read More >>
Top Stories










News Roundup






Entertainment News