കണ്ണൂർ: തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ബാഗിലാക്കി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ രണ്ടാം ഫ്ലാറ്റ്ഫോമിന് സമീപത്തെ കാട് പിടിച്ച് സ്ഥലത്ത് ഷോൾഡർ ബാഗിലാക്കി ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.രഹസ്യ സൂചനയെ തുടർന്ന് തലശേരിയിലെ ആർ പി എഫും കൂത്ത്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ തിരച്ചലിലാണ് 3 കിലോ 600 ഗ്രാം തുക്കം വരുന്ന ഉണക്ക കഞ്ചാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പക്ടർ പി ഷിംന, ഉദ്യോ ഗസ്ഥരായ സി.പി.ഷാജി, സതീഷ് വിളക്കോട്ടുർ ആർ.പി.എഫ് ഇൻപ്ക്ടർ കെ.എം. സുനിൽകുമാർ എന്നിവർ റൈഡിൽ പങ്കെടുത്തു.
Foundkanjavu







































