സൈനിക നടപടി തുടരും:'എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും'; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്

സൈനിക നടപടി തുടരും:'എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും'; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്
Mar 3, 2026 05:21 AM | By sukanya

വാഷിംഗ്ടൺ: ഇറാന് നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവർത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാൻ അവഗണിച്ചു.

ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് പറഞ്ഞു.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നി‍‍ർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും രംഗത്തെത്തി. യുദ്ധം എത്ര കാലം തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. യുദ്ധം എത്ര കാലം തുടരുമെന്ന് വ്യക്തമാക്കാൻ പീറ്റ് ഹെഗ്സെത്ത് തയ്യാറായില്ല. ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. പ്രസിഡന്‍റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Military action will continue: 'How long can America continue the war?' Trump warns in strong language

Next TV

Related Stories
മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

Mar 3, 2026 07:05 AM

മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ...

Read More >>
വൈദ്യുതി മുടങ്ങും

Mar 3, 2026 05:42 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ്' ഇന്ന്‌ പുനരാംരഭിക്കും

Mar 3, 2026 05:16 AM

കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ്' ഇന്ന്‌ പുനരാംരഭിക്കും

കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ്' ഇന്ന്‌...

Read More >>
പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

Mar 3, 2026 05:07 AM

പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര...

Read More >>
ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു

Mar 2, 2026 09:28 PM

ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു

ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ...

Read More >>
 ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ മണത്തണയിൽ

Mar 2, 2026 06:02 PM

ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ മണത്തണയിൽ

ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ...

Read More >>
Top Stories

GCC News