ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ കേസ്: കെ എസ്‍യു പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും.

ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ കേസ്: കെ എസ്‍യു പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും.
Mar 3, 2026 09:16 AM | By sukanya

കണ്ണൂര്‍: കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ കേസിൽ കെഎസ്‍യു പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. അതേസമയം, പ്രോസിക്യൂഷൻ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പ്രതിഭാഗത്തിൻ്റെ നിലപാട്.

വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തത്. കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരാണ് പ്രതികൾ. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ.

Veenajeorge

Next TV

Related Stories
സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്

Mar 3, 2026 11:00 AM

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്...

Read More >>
ശബരിമല സ്വർണകൊള്ള കേസിൽ എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Mar 3, 2026 10:56 AM

ശബരിമല സ്വർണകൊള്ള കേസിൽ എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണകൊള്ള കേസിൽ എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും....

Read More >>
പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ബജറ്റുകൾ ഇന്ന്

Mar 3, 2026 10:56 AM

പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ബജറ്റുകൾ ഇന്ന്

പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ബജറ്റുകൾ...

Read More >>
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും

Mar 3, 2026 10:26 AM

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച...

Read More >>
സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

Mar 3, 2026 10:14 AM

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍...

Read More >>
ഇറാൻ വലിയ തെറ്റ് ചെയ്തു' യുദ്ധത്തിനിറങ്ങാൻ അറബ് രാജ്യങ്ങളും ഒരുങ്ങുന്നുവെന്ന് ട്രംപ്

Mar 3, 2026 08:39 AM

ഇറാൻ വലിയ തെറ്റ് ചെയ്തു' യുദ്ധത്തിനിറങ്ങാൻ അറബ് രാജ്യങ്ങളും ഒരുങ്ങുന്നുവെന്ന് ട്രംപ്

'ഇറാൻ വലിയ തെറ്റ് ചെയ്തു' യുദ്ധത്തിനിറങ്ങാൻ അറബ് രാജ്യങ്ങളും ഒരുങ്ങുന്നുവെന്ന്...

Read More >>
Top Stories

News Roundup