മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
Mar 11, 2026 11:12 AM | By sukanya

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജാഗ്രതവേണമെന്നും സംസ്ഥാന പൊലീസ് അറിയിച്ചു. ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് "നിങ്ങളുടെ ഫോണിൽ ഫോൺപേ ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12000 സമ്പാദിക്കാം" എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം.

മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ ഫോൺപേ ആപ്പ് സ്വയം തുറക്കുന്നതായും അവിടെ ₹1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു.തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു. എന്നാൽ യഥാർഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് ₹1499 പണം നൽകാനുള്ള റിക്വസ്റ്റ് പേജാണ്.

ഇത് മനസിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടി‌ലേക്ക് ട്രാൻസ്ഫറാകുന്നു. സോഷ്യൽ മീഡിയയിൽ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാർഗം, പ്രമുഖരുടെ ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ എന്നിവ സൈബർ തട്ടിപ്പുകളാണ്. യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ പിൻ മമ്പരുകൾ നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. പേയ്മെന്‍റ് റിക്വസ്റ്റ് പേജുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക.

ഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് പറയുന്നു.സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in ലൂടെയോ പരാതി നൽകണമെന്നും പൊലീസ് അറിയിപ്പിലുണ്ട്.

സൈബർ തട്ടിപ്പ് സംഭവിച്ചാൽ 1930 ഹെൽപ്ലൈനിൽ പരാതി നൽകുക.

Pinarayi vijayan

Next TV

Related Stories
 ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ് കുമാര്‍

Mar 11, 2026 12:13 PM

ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ് കുമാര്‍

ചിലര്‍ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ് : കെ.ബി. ഗണേഷ്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

Mar 11, 2026 12:09 PM

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ...

Read More >>
കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Mar 11, 2026 12:06 PM

കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കാസര്‍ഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം, കൊലപാതകമെന്ന് പ്രാഥമിക...

Read More >>
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

Mar 11, 2026 12:04 PM

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ്...

Read More >>
കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Mar 11, 2026 11:43 AM

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ...

Read More >>
കണ്ണൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍: റിപ്പോര്‍ട്ട് തേടു മെന്ന് പ്രവാസി കമ്മീഷന്‍

Mar 11, 2026 11:39 AM

കണ്ണൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍: റിപ്പോര്‍ട്ട് തേടു മെന്ന് പ്രവാസി കമ്മീഷന്‍

കണ്ണൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍: റിപ്പോര്‍ട്ട് തേടു മെന്ന് പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News