കണ്ണൂർ: പശ്ചിമേഷ്യയിലെ സംഘര്‍ഷം കണക്കിലെടുത്ത് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍, വ്യോമയാന മന്ത്രാലയം എന്നിവയോട് റിപ്പോര്‍ട്ട് തേടുമെന്ന് പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് അറിയിച്ചു. സയന്‍സ് പാര്‍ക്ക് ഹാളില്‍ നടത്തിയ പ്രവാസി കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.
നിലവില്‍ അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ കണ്ണൂരും സമീപ ജില്ലകളിലുമുള്ള പ്രവാസികള്‍ക്ക് നാട്ടില്‍ എത്തുന്നതിനും തിരികെ പോകുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ഇത് പ്രവാസികളുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് വിശദമായി പഠിച്ചശേഷം നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും, കേന്ദ്ര സര്‍ക്കാരിനും കത്ത് നല്‍കുമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസിയായ കബീര്‍ യൂസഫ് ഇത് സംബന്ധിച്ച് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അദാലത്തില്‍ 109 പരാതികളാണ് പരിഗണിച്ചത്. 33 പുതിയ പരാതികള്‍ ലഭിച്ചു. 22 പരാതികള്‍ തീര്‍പ്പാക്കി. ശേഷിക്കുന്ന പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. കമ്മീഷന്‍ അംഗങ്ങളായ പി.എം.ജാബിര്‍, എം.എം.നയീം, മെമ്പര്‍ സെക്രട്ടറി ആര്‍.ജയറാം കുമാര്‍ എന്നിവരും സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിച്ചു.
Kannur

.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)




.jpeg)





















