രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം

രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം
Mar 12, 2026 08:41 AM | By sukanya

ദില്ലി:രാജ്യത്തെ എൽപിജി പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര സര്‍ക്കാര്‍. എൽപിജി വിതരണം നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കി. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദ്ദേശം നൽകി.

എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിലും വിതരണത്തിലും ക്രമസമാധാന തകർച്ചയില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവിശ്യപ്പെട്ടു. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഉണ്ടായാൽ അത് എൽപിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാം എന്നും യോഗത്തിൽ ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ ആവശ്യപ്പെട്ടു. എൽപിജി പ്രതിസന്ധിയിൽ പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു. അഭ്യൂഹങ്ങൾ ശ്രദ്ധിക്കരുതെന്ന് മോദി പറഞ്ഞു.

പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാര്‍

രാജ്യത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാര്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എൽപിജി ക്ഷാമം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നും ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ വീടുകളിൽ എത്തുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അതെസമയം വിഷയം പാർലമെന്റിലുയർത്തിയ പ്രതിപക്ഷം പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാറിന്റെ പിടിപ്പുകേടാണെന്ന് കുറ്റപ്പെടുത്തി.

എൽപിജി വിതരണത്തിൽ ആശങ്ക വേണ്ട, എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഗാർഹിക പാചകവാതകവിതരണത്തെ സംബന്ധിച്ച് യതൊരു ആശങ്കയും വേണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. വീടുകളിലെ എൽപിജി ബുക്കിംഗിൽ പരിഭ്രാന്തി വേണ്ട. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ കിട്ടും. നിലവിൽ 25 ശതമാനം വർധനവ് എൽപിജി ഉൽപാദനത്തിൽ ഉണ്ടായിട്ടുണ്ട്. രണ്ട് എൽഎൻജി കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു സിലിണ്ടർ ബുക്ക് ചെയ്ത ശേഷം അടുത്തത് ബുക്ക് ചെയ്യാനുള്ള സമയ പരിധി 21ൽ നിന്ന് 25 ദിവസമായി ഉയർത്തിയെന്ന് സർക്കാർ സ്ഥിരീകരിച്ചു.



Delhi

Next TV

Related Stories
സ്വർണ്ണവില വീണ്ടും ഇടിഞ്ഞു

Mar 12, 2026 10:27 AM

സ്വർണ്ണവില വീണ്ടും ഇടിഞ്ഞു

സ്വർണ്ണവില വീണ്ടും...

Read More >>
 ശമ്പള പരിഷ്കരണം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്

Mar 12, 2026 10:02 AM

ശമ്പള പരിഷ്കരണം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്

ശമ്പള പരിഷ്കരണം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്...

Read More >>
ഫിസിയോ തെറാപിസ്റ്റ് നിയമനം

Mar 12, 2026 06:06 AM

ഫിസിയോ തെറാപിസ്റ്റ് നിയമനം

ഫിസിയോ തെറാപിസ്റ്റ്...

Read More >>
ലാബ് ടെക്‌നീഷ്യന്‍ നിയമനം

Mar 12, 2026 06:05 AM

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ലാബ് ടെക്‌നീഷ്യന്‍...

Read More >>
ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം

Mar 12, 2026 06:04 AM

ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം

ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ്...

Read More >>
Top Stories










News Roundup