അമ്പലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലാണ് മത്സരിക്കുക. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. താൻ ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ലന്നും ജി സുധാകരൻ താൻ സി പി എമ്മിന് എതിരെ ഒന്നും പറയാനില്ലന്ന് ജി സുധാകരൻ. തന്നെ വ്യക്തിഹത്യ നടത്തുന്നുണ്ട്. താൻ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന ഫേസ് ബുക്ക് പോസ്റ്റിട്ടത് പോലും വാർത്ത വന്നതിന് ശേഷമാണ്. ഒരു ജില്ലാ കമ്മിറ്റി അംഗമാണ് താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെന്ന വാർത്ത ചോർത്തിയത്.പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടുനടന്ന് മറ്റുള്ളവരെ ആക്രമിക്കുന്നു.
വ്യക്തിഹത്യ കൊണ്ട് ഒരു പാർട്ടി നശിക്കുകയല്ലാതെ രക്ഷപ്പെടില്ല.കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛനെ വരെ വിളിക്കാം എന്ന നിലയിലേക്ക് എത്തി. റോസാപ്പൂ വിരിച്ച പാതയിൽ കൂടി നടന്നു വന്നയാളല്ല താൻ .തന്നെ വ്യക്തിഹത്യ നടത്തുന്നത് തടയുന്നതിൽ പാർട്ടി നേതൃത്വത്തിന് പോരായ്മയുണ്ടായി.
നേതാക്കൾ ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
g sudhakaran





.jpeg)
.jpeg)




.png)
.jpeg)
.jpeg)

.png)





















