'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ
Mar 13, 2026 12:46 PM | By sukanya

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിൽ തീരുമാനമാകാതെ തുടരുന്നതിനിടയിൽ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന പ്രതികരണവുമായി കെ സുധാകരന്‍. താനും കോൺഗ്രസ് പാർട്ടിയുമായുള്ള ആത്മബന്ധം സൂചിപ്പിച്ചാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

''കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.

എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്''.

K. Sudhakaran with a Facebook post

Next TV

Related Stories
സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 13, 2026 02:06 PM

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ...

Read More >>
ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ  നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Mar 13, 2026 02:02 PM

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന്...

Read More >>
 അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

Mar 13, 2026 01:52 PM

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ...

Read More >>
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ്  നിരോധിച്ചു

Mar 13, 2026 12:15 PM

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് നിരോധിച്ചു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് ...

Read More >>
കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

Mar 13, 2026 11:57 AM

കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി...

Read More >>
അഞ്ചു ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ എക്‌സൈസ് പിടികൂടി

Mar 13, 2026 11:44 AM

അഞ്ചു ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ എക്‌സൈസ് പിടികൂടി

അഞ്ചു ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ എക്‌സൈസ്...

Read More >>
Top Stories










News Roundup