‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’, മുഖ്യമന്ത്രി

‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’, മുഖ്യമന്ത്രി
Mar 22, 2026 02:52 PM | By Remya Raveendran

കൊച്ചി:  ധർമ്മടത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം, ദുരന്തം നേരിടാൻ നാടാകെ ഒന്നിച്ചു നിൽക്കും എന്നാൽ കേന്ദ്രവും പ്രതിപക്ഷവും മുഖം തിരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.ആദ്യ തിരഞ്ഞെടുപ്പ് യോഗത്തിൽ തന്നെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്. 2021-ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണ്. എന്നാൽ യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരേ സാമ്പത്തിക നിലപാടാണ് സ്വീകരിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമായ നേട്ടമാണ്. നാട് തീർത്തും ശാന്തമാണെന്നും സമാധാനപരമായ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വികസനവും സമാധാനവും ഒത്തുചേരുന്ന കേരള മോഡൽ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫിന് ജനങ്ങൾ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.അതേസമയം, തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരും തയ്യാറെടുത്ത് കഴിഞ്ഞു. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ജനങ്ങളുടെ ബോധ്യത്തിൽ ഉണ്ട് എൽഡിഎഫ് ചെയ്ത നല്ല കാര്യങ്ങൾ. പത്ത് വർഷം എൽഡിഎഫ് അധികാരത്തിൽ വന്നത് ജനങ്ങൾ സ്വീകരിച്ചത് കൊണ്ടാണ്. തുടർ ഭരണംകൊണ്ട് നാട് ലോക ശ്രദ്ധ നേടി. കേരളം അതിദാരിദ്യ മുക്തമായത് എൽഡിഎഫ് ഭരണതുടർച്ച കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ കൂട്ടിച്ചേർത്തു.എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നാളെ ജില്ലകളിൽ പര്യടനം നടത്തും. പത്തനംതിട്ടയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. ഏപ്രിൽ മൂന്നു വരെ 48 കേന്ദ്രങ്ങളിൽ പൊതു യോഗങ്ങളിൽ പങ്കെടുക്കും.

Pinarayvijayan

Next TV

Related Stories
നിടുംപൊയിൽ  സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

Mar 22, 2026 03:50 PM

നിടുംപൊയിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

നിടുംപൊയിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു...

Read More >>
തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി LDF സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ

Mar 22, 2026 03:37 PM

തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി LDF സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ

തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി LDF സ്ഥാനാർഥി കടന്നപ്പള്ളി...

Read More >>
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം

Mar 22, 2026 03:31 PM

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി...

Read More >>
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍

Mar 22, 2026 03:23 PM

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക...

Read More >>
മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരന്‍

Mar 22, 2026 02:54 PM

മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരന്‍

മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി...

Read More >>
യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച് കോണ്‍ഗ്രസ്

Mar 22, 2026 02:30 PM

യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച് കോണ്‍ഗ്രസ്

യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച്...

Read More >>
Top Stories

News Roundup