തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി LDF സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ

തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി LDF സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ
Mar 22, 2026 03:37 PM | By Remya Raveendran

കണ്ണൂർ: നാമനിർദേശ പത്രിക നൽകിയ ശേഷം കണ്ണൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടഭ്യർഥിച്ചു. വട്ടപ്പൊയിൽ, വലിയന്നൂർ, വാരം പ്രദേശങ്ങളിൽ തൊഴിൽ ശാലകളിലും സ്ഥാപനങ്ങളിലും ചെന്നാണ് വോട്ടർമാരെ കണ്ടത്. സ്ഥാനാർഥിയെ ഹൃദ്യമായാണ് ഓരോ കേന്ദ്രത്തിലും വരവേറ്റത്. കുശലം പറഞ്ഞും സൗഹൃദം പങ്കിട്ടും ചുരുങ്ങിയ വാക്കുകളിൽ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം വിശദീകരിച്ചു നാടിൻ്റെ വികസനത്തിനായി വോട്ട് ചെയ്യാൻ കടന്നപ്പള്ളി അഭ്യർഥിച്ചു. വാരം കെ എസ് സിസ്റ്റലറിയിലേക്ക് എംഡി കെ അനൂപും തൊഴിലാളികളും ചേർന്നു വരവേറ്റു.രാവിലെകണ്ണൂർ ശ്രീ സുന്ദരേശ്വരക്ഷേത്രം സന്ദർശിച്ചു. വൈകീട്ട് എടക്കാട് കാക്കനാ കോട്ടം ദേവി ക്ഷേത്രവും കിഴുന്ന മന്ദപ്പൻ കാവ്എന്നിവിടങ്ങളിലെ ഉത്സവാഘോഷങ്ങളിലും പങ്കെടുത്തു. വട്ടപ്പൊയിൽ ഡയമണ്ട് പെയിൻ്റ്സ് ,ശില്പി പ്രൊഡക്ഷൻസ് ,ദിനേശ് ടെക്സ്റ്റയിൽസ് ,വലിയന്നൂർ ദിനേശ് ബീഡി,ഐഡിയൽ ഗാർമെൻ്റ് സ് ,എസ് ആർ അസോസിയേറ്റ് എന്നി സ്ഥാപനങ്ങളിലെ തൊഴിലാളികളെയും കണ്ടു വോട്ടഭ്യർഥിച്ചു.തോട്ടട കരാറിനകം ബാങ്ക് അങ്കണത്തിൽ നടന്ന വയോജന സംഗമത്തിലും പങ്കെടുത്തു.

Kadannappalliramachandran

Next TV

Related Stories
നിടുംപൊയിൽ  സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

Mar 22, 2026 03:50 PM

നിടുംപൊയിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

നിടുംപൊയിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു...

Read More >>
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം

Mar 22, 2026 03:31 PM

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി...

Read More >>
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍

Mar 22, 2026 03:23 PM

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക...

Read More >>
മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരന്‍

Mar 22, 2026 02:54 PM

മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരന്‍

മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി...

Read More >>
‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’, മുഖ്യമന്ത്രി

Mar 22, 2026 02:52 PM

‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’, മുഖ്യമന്ത്രി

‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’,...

Read More >>
യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച് കോണ്‍ഗ്രസ്

Mar 22, 2026 02:30 PM

യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച് കോണ്‍ഗ്രസ്

യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച്...

Read More >>
Top Stories

News Roundup