മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി
Mar 26, 2026 06:35 AM | By sukanya

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെട്ട മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് വി സി ഹാളിൽ നടന്ന കണ്ണൂര്‍, അഴീക്കോട്, ധർമ്മടം നിയമസഭാ മണ്ഡലങ്ങൾക്കുള്ള പരിശീലന ക്ലാസിൽ കേന്ദ്ര പൊതുനിരീക്ഷകരായ ബൽക്കർ സിങ്, അഭിഷേക് ഗോയൽ എന്നിവർ മൈക്രോ ഒബ്സർവർമാരുടെ ചുമതലകൾ വിശദീകരിച്ചു. സ്റ്റേറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സി മോനിഷ് ‍ക്ലാസ്സെടുത്തു.

പോളിംഗ് സ്റ്റേഷനിലെ എല്ലാ പ്രവര്‍ത്തനങ്ങളും മൈക്രോ ഒബ്സര്‍വര്‍മാരാണ് നിരീക്ഷിക്കുക. വോട്ടെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ റിപ്പോർട്ട് പൊതു നിരീക്ഷകന് സമർപ്പിക്കുക, മോക് പോളിംഗ് നടപടി ക്രമങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക, ഇ വി എം, വി വി പാറ്റ് എന്നിവ വോട്ടെടുപ്പിന് മുമ്പും ശേഷവും സീല്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, വോട്ടെടുപ്പ് സമയത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക, വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, മുതിർന്ന പൗരൻ, ഭിന്നശേഷി വോട്ടർമാരുടെ ഹോം വോട്ടിംഗ് സുതാര്യവും കുറ്റമറ്റതുമാക്കാൻ ശ്രദ്ധിക്കുക തുടങ്ങിയവയാണ് മൈക്രോ ഒബ്സര്‍വര്‍മാരുടെ ചുമതല.

പോളിംഗ് ബൂത്തിലെ മൈക്രോ ഒബ്സര്‍വര്‍മാര്‍, ആബ്സെന്റി വോട്ട് ഒബ്സര്‍വര്‍മാര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ നിന്നായി 14 പേർ വീതവും ധർമ്മടം മണ്ഡലത്തിൽ നിന്ന് 50 പേരും പങ്കെടുത്തു. 52 ആബ്സെന്റി വോട്ട് ഒബ്സര്‍വര്‍മാരും പരിശീലനത്തിൽ പങ്കെടുത്തു. വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റ് യന്ത്രങ്ങളുടെയും പ്രായോഗിക പ്രവർത്തനങ്ങളും പരിശീലിപ്പിച്ചു. 

Kannur

Next TV

Related Stories
പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

Mar 26, 2026 07:20 AM

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ...

Read More >>
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

Mar 26, 2026 07:02 AM

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ...

Read More >>
പോക്സോ ; യുവാവിന് തടവും പിഴയും

Mar 26, 2026 06:49 AM

പോക്സോ ; യുവാവിന് തടവും പിഴയും

പോക്സോ ; യുവാവിന് തടവും...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Mar 26, 2026 06:45 AM

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന്...

Read More >>
ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

Mar 25, 2026 05:48 PM

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ...

Read More >>
എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

Mar 25, 2026 04:56 PM

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍...

Read More >>
Top Stories










News Roundup