ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടരുത്, റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടരുത്, റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
Mar 26, 2026 10:25 AM | By sukanya

ന്യൂഡല്‍ഹി: എല്‍പിജി നിയന്ത്രണം മുതലെടുത്ത് ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

ചില റെസ്റ്റോറന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്കും ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പു കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജിനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റെസ്റ്റോറന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

LPG cooking gas

Next TV

Related Stories
ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം

Mar 26, 2026 11:53 AM

ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം

ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10...

Read More >>
വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി റെയില്‍വെ

Mar 26, 2026 11:48 AM

വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി റെയില്‍വെ

വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി...

Read More >>
മദ്യനയത്തെ കുറിച്ച്‌ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി. സതീശൻ

Mar 26, 2026 10:58 AM

മദ്യനയത്തെ കുറിച്ച്‌ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി. സതീശൻ

മദ്യനയത്തെ കുറിച്ച്‌ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി....

Read More >>
 സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.

Mar 26, 2026 10:43 AM

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില...

Read More >>
പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം

Mar 26, 2026 08:40 AM

പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം

പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ...

Read More >>
പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

Mar 26, 2026 07:20 AM

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ...

Read More >>
Top Stories

News Roundup