കേളകം: വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്ക് നീങ്ങുന്നതായി ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കേളകത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പേരാവൂർ മേഖലയിലെ ഹോട്ടൽ ഉൽപ്പന്നങ്ങൾക്ക് എല്ലാത്തിനും വില വർദ്ധിപ്പിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വില ഏകീകരണം മാത്രമാണ് നടത്തിയത് ഊണിന് മുൻപ് തന്നെ പേരാവൂർ മേഖലയിലെ വിവിധയിടങ്ങളിൽ 60 രൂപയായിരുന്നു ഇത് ഏകീകരിക്കുകയും പൊറോട്ട, ഉഴുന്നുവട എന്നിവയ്ക്ക് യഥാക്രമം ഒരു രൂപയും രണ്ടു രൂപയും വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് ഭാരവാഹികൾ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഇപ്പോൾ ഗ്യാസ് ലഭിക്കുന്നില്ല. പ്രൈവറ്റ് ഗ്യാസ് കമ്പനിക്കാർ അമിത വിലയാണിടാക്കന്നത്.
കഴിഞ്ഞ അഞ്ചുവർഷമായി ചായക്ക് 12 രൂപ മാത്രമാണ് ഈടാക്കുന്നത് അന്ന് 36 രൂപ വിലയുണ്ടായിരുന്ന പാലിന് ഇപ്പോൾ 60 രൂപ അടുത്താണ് വില. 50 കിലോ മൈദയ്ക്ക് 1300 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2200 രൂപയോളമാണ്. 750 രൂപ ഉണ്ടായിരുന്ന പാചക ഓയിൽ ഒരു ബോക്സിന് ഇപ്പോൾ വില 1300 രൂപയാണ് അതും ഒരു പാക്കറ്റ് 750 മില്ലി ആണുള്ളത്. 140 രൂപയുണ്ടായിരുന്ന ബിരിയാണി അരിക്ക് ഇപ്പോൾ 200 രൂപയാണ് വില. ഹോട്ടൽ മേഖല വൻ പ്രതിസന്ധിയാണെന്നും തൊഴിലാളികളെ ഓർത്തു മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ധനക്ഷാമം പരിഹാരമായില്ലെങ്കിൽമലയോര മേഖലയിലെ ഹോട്ടലുകൾ അടച്ചു പൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടൽ ഭാരവാഹികളായ ജോൺസൺ നോവ, ഡോ വിശ്വനാഥൻ, കെഎം അലി, അമീർ റോബിൻസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Hotels in the Kelakam areas are expected to shut down due to a severe shortage of commercial cooking gas






































