വൈശാഖോത്സവത്തിന് മുന്നൊരുക്കം കൊട്ടിയൂരിൽ വിവിധ വകുപ്പുകളുടെ സംയുക്ത അവലോകന യോഗം ചേർന്നു

വൈശാഖോത്സവത്തിന് മുന്നൊരുക്കം കൊട്ടിയൂരിൽ വിവിധ വകുപ്പുകളുടെ സംയുക്ത അവലോകന യോഗം ചേർന്നു
Mar 28, 2026 11:56 AM | By sukanya

കൊട്ടിയൂർ: ഈ വർഷത്തെ വൈശാഖോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ സംയുക്ത അവലോകന യോഗം ചേർന്നു. മുൻപ് ചേർന്ന യോഗത്തിന് ശേഷമുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനാണ് പഞ്ചായത്ത് പ്രസിഡൻ്റ് വീണ്ടും യോഗം വിളിച്ചു ചേർത്തത്. ദേവസ്വം കണക്ക് പ്രകാരം കഴിഞ്ഞ വർഷം 50 ലക്ഷം തീർത്ഥാടകരാണ് കൊട്ടിയൂരിൽ എത്തിയത്. ഈ വർഷം 70 ലക്ഷം പേരെങ്കിലും എത്തുമെന്നാണ് കണക്കുകൂട്ടൽ.

തീർത്ഥാടകരെ വലക്കുന്ന ഗതാഗത കുരുക്കാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് 12 ഏക്കറോളം സ്ഥലം പാർക്കിംഗിനായി പുതുതായി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ഏഴ് ഏക്കർ കണ്ടെത്തിയിട്ടുണ്ടെങ്കിലും റോഡിൻ്റെ വീതി കൂട്ടണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. നിലവിലെ റോഡിൻ്റെ ടാറിംഗിനോട് ചേർന്ന ഭാഗങ്ങൾ രണ്ടു മീറ്ററെങ്കിലും കോൺക്രീറ്റ് ചെയ്‌ത്‌ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ യോഗത്തിൽ ആവശ്യപ്പെട്ടു . ഉത്സവകാലത്ത് കൂടുതൽ- ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുന്നതിന് നടപടികൾ സ്വീകരിക്കും.

കെ.എസ്.ആർ.ടി.സി കഴിഞ്ഞ വർഷം 140 സർവീസുകൾ നടത്തിയത് ഈ വർഷം 220 ആയി ഉയർത്തും. കൂടുതൽ കുടിവെള്ള സൗകര്യം, ശുചി മുറികൾ, ഗുണനിലവാരമുള്ള ഭക്ഷണ സാധനങ്ങളുടെ വില്‌പന എന്നിവ ഉറപ്പാക്കും. തിരഞ്ഞെടുപ്പിന് ശേഷം കളക്ടർ കൂടി പങ്കെടുക്കുന്ന യോഗം നടക്കുന്നതോടെ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

kottiyoor

Next TV

Related Stories
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നവർ അധികാരമോഹികളെന്ന് എം.എ ബേബി

Mar 28, 2026 02:28 PM

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നവർ അധികാരമോഹികളെന്ന് എം.എ ബേബി

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നവർ അധികാരമോഹികളെന്ന് എം.എ...

Read More >>
‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി സതീശന്‍

Mar 28, 2026 02:21 PM

‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി സതീശന്‍

‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി...

Read More >>
‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

Mar 28, 2026 02:02 PM

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ്...

Read More >>
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ

Mar 28, 2026 01:23 PM

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ...

Read More >>
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്.

Mar 28, 2026 12:02 PM

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍...

Read More >>
 നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി

Mar 28, 2026 12:01 PM

നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി

നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം; സംസ്ഥാനങ്ങളുടെ സഹകരണം തേടി...

Read More >>
Top Stories

News Roundup