കണ്ണൂർ : ജില്ലയിൽ ഫോം ഡി പ്രകാരം അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെട്ട് തപാൽ വോട്ടിന് അപേക്ഷിച്ച പോലീസുകാരിൽ 97.38 ശതമാനം പേർ വോട്ട് ചെയ്തു. പോലീസിന്റെ ഈ വിഭാഗത്തിൽ അംഗീകരിച്ച 2745 തപാൽ വോട്ട് അപേക്ഷകളിൽ 2673 പേരാണ് വോട്ട് ചെയ്തത്.
കണ്ണൂർ സിറ്റി പോലിസ് പരിധിയിൽ ഫോം 12 ഡി പ്രകാരം തപാൽ വോട്ടിന് അപേക്ഷിച്ച മുഴുവൻ പേരും വോട്ട് ചെയ്തു. 1769 പേരാണ് ഈ വിഭാഗത്തിൽ വോട്ട് രേഖപ്പെടുത്തിയത്.
കണ്ണൂർ റൂറൽ പോലീസ് പരിധിയിൽ 976 പേരാണ് ഫോം 12 ഡി പ്രകാരം തപാൽ വോട്ടിന് അപേക്ഷിച്ചത്. ഇതിൽ 904 പേരും വോട്ട് ചെയ്തു.
സിറ്റിയിലും റൂറലിലും ഫോം 12 പ്രകാരം അപേക്ഷിച്ച പോലീസ് വിഭാഗത്തിൽപ്പെട്ടവരിൽ കുറേ പേർ വോട്ട് ചെയ്യാനുണ്ട്. ഇവരിൽ ഭൂരിഭാഗവും സ്പെഷ്യൽ പോലീസ് ഓഫീസർമാർ, ഡ്രൈവർമാർ, വീഡിയോഗ്രാഫർമാർ എന്നിവരാണ്. ഇവർക്ക് വോട്ട് ചെയ്യാൻ ഏപ്രിൽ 8 വരെ സമയമുണ്ടെന്നും ഇതിന് എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Kannur


.jpeg)



.jpeg)
_(22).jpeg)
























