കൊട്ടിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വനിതാവിംഗ് ജനറൽ ബോഡി നടത്തി. കഴിഞ്ഞ പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടും, വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡണ്ടായി സ്വർണ്ണമ്മയെയും, ജനറൽ സെക്രട്ടറി ആയി സുനിത ജെയിംസ്നെയും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. KVVES കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സുധാകരൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സ്വർണമ്മ അധ്യക്ഷയായിരുന്നു.ഫാദർ സജി പുഞ്ചയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് SJ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം C M ജോസഫ്, മേഖല ട്രഷറർ സേതൂട്ടി, വനിതാ വിംഗ് കോർഡിനേറ്റർ സണ്ണി വഴക്കാമലയിൽ, ജനറൽ സെക്രട്ടറി കെ എ ജെയിംസ്, സുനിത എന്നിവർ സംസാരിച്ചു.എല്ലാ മെമ്പർമാർക്കും യൂണിഫോം വിതരണം ചെയ്യുകയും ചെയ്തു.
Generalbodymeeting






































