കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി
Apr 12, 2026 01:52 PM | By Remya Raveendran

കായംകുളം:    കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കായംകുളം സ്വദേശിയും വ്യാപാരി നേതാവുമായി സിനില്‍ സബാദ് ശരീരത്ത് കടന്നു പിടിച്ചെന്നാണ് 25 കാരിയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിനിലിനെ നോട്ടീസ് നല്‍കി വിട്ടയച്ചതും വിവദമായി.കിഴിഞ്ഞ നാലിനായിരുന്നു സംഭവം. യുവതി സഞ്ചരിച്ച വാഹനം കായംകുളം കെപിഎസി ജംഗ്ഷന് സമീപം രാത്രി പന്ത്രണ്ടരയോടെ അപകടത്തില്‍ പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘത്തില്‍ സിനില്‍ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ശരീരത്തില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവ ദിവസം തന്നെ യുവതി പരാതി പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും വിമര്‍ശനം.കായംകുളം പൊലീസ് ആരോപണ വിധേയന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

കായംകുളത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവാണ് സിനില്‍ സബാദ്. സംഭവം വിവാദമായതിന് പിന്നാലെ സിനില്‍ ഒളിവില്‍ പോയി. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്. ഒളിവില്‍ തുടരുന്ന സിനിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Sexualabusecase

Next TV

Related Stories
കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

Apr 12, 2026 02:32 PM

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി...

Read More >>
സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

Apr 12, 2026 02:19 PM

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച്...

Read More >>
ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

Apr 12, 2026 02:12 PM

ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ...

Read More >>
‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു വിനയകുമാർ

Apr 12, 2026 02:02 PM

‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു വിനയകുമാർ

‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു...

Read More >>
പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

Apr 12, 2026 01:05 PM

പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ...

Read More >>
ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

Apr 12, 2026 09:50 AM

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34...

Read More >>
Top Stories

News Roundup