‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു വിനയകുമാർ

‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു വിനയകുമാർ
Apr 12, 2026 02:02 PM | By Remya Raveendran

പാലക്കാട്  : വോട്ടിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെ ശോഭ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കൂടുതൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി നടപടി നേരിട്ട വനിത നേതാവ് ബിന്ദു വിനയകുമാർ. ശോഭ സുരേന്ദ്രൻ ആലപ്പുഴ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തും വോട്ടിന് പണം നൽകിയെന്നാണ് ആരോപണം. ശോഭ സുരേന്ദ്രന്റെ ഫോട്ടോഗ്രാഫറായിരുന്ന ജസ്റ്റിൻ എന്നയാളുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബിന്ദു ആരോപിച്ചു. മരണം അന്വേഷിക്കണമെന്നും ആവശ്യം. സംസ്ഥാന നേതൃത്വത്തിന് ശോഭയെ പേടിയാണെന്നും ബിന്ദു പ്രതികരിച്ചു.

ശോഭയ്ക്കെതിരെ പരാതി നൽകിയതിന് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ആലപ്പുഴയിലെ വനിത നേതാവ് ബിന്ദു വിനയകുമാറിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. സസ്‌പെൻഷൻ നടപടിയിൽ വിഷമം ഉണ്ടായി കഴിഞ്ഞ മുപ്പത് വർഷം ബിജെപിക്ക് വേണ്ടി ജീവിതം മാറ്റി വെച്ചു. പാർട്ടി കൈവിട്ടാലും ബിജെപിക്കാരിയായി തുടരും.മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ബിന്ദു വ്യക്തമാക്കി.ജില്ലാ പ്രസിഡന്റ് മുതൽ നരേന്ദ്ര മോദിയ്ക്ക് വരെ പരാതി നൽകി എന്നിട്ടും ശോഭയ്ക്കെതിരെ മിണ്ടാതെ ഇരിക്കാൻ തോന്നിയില്ല. ഭയമുണ്ടായിരുന്നു. കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസനും ഇതേ അവഗണന നേരിട്ടിരുന്നു. ബിജെപിക്ക് വേണ്ടി കഷ്ടപ്പെട്ട ധാരാളം പേർ അവഗണിക്കപ്പെട്ടു. എന്റെ പരാതിയിൽ എന്ത് കൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ല സംസ്ഥാന നേതൃത്വം ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും.സംസ്ഥാന നേതൃത്വത്തിന് ശോഭാസുരേന്ദ്രനെ ഭയമാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെന്നും ബിന്ദു വിനയകുമാർ കൂട്ടിച്ചേർത്തു.

Bindhuvinayakumar

Next TV

Related Stories
കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

Apr 12, 2026 02:32 PM

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി...

Read More >>
സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

Apr 12, 2026 02:19 PM

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച്...

Read More >>
ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

Apr 12, 2026 02:12 PM

ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ...

Read More >>
കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

Apr 12, 2026 01:52 PM

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന്...

Read More >>
പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

Apr 12, 2026 01:05 PM

പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ...

Read More >>
ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

Apr 12, 2026 09:50 AM

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34...

Read More >>
Top Stories

News Roundup