വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം
Apr 16, 2026 02:15 PM | By Remya Raveendran

തിരുവനന്തപുരം :   വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിക്കുക. ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു. ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിനെതിരായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കാമെന്നാണ് കേന്ദ്രസർക്കാർ പ്രതികരണം.മുസ്ലിം-പിന്നാക്ക വിഭാഗങ്ങൾക്ക് ബില്ലിൽ സംവരണമില്ലെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്നില്ലെന്നാണ് ഇതിന് കേന്ദ്രത്തിന്റെ മറുപടി. വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ വാക്കുതർക്കമുണ്ടായി. ബില്ലിനെതിരെ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്. ബില്ലിൽ പ്രതിപക്ഷ ചർച്ചക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും.നിയമനിർമാണസഭകളിലെ സീറ്റെണ്ണം ഉയർത്തി വനിതാസംവരണം നടപ്പാക്കാനുള്ളതാണ് ഭരണഘടനാ ഭേദഗതി ബിൽ. മണ്ഡലങ്ങളുടെ എണ്ണം കൂട്ടി വനിതാ സംവരണം നടപ്പാക്കുന്നതിലാണ് പ്രതിപക്ഷത്തിന്റെ എതിർപ്പ്. ലോക്സഭയിലെ ചർച്ചയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും. ലോക്സഭയിലെ പതിനെട്ട് മണിക്കൂർ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.

Vanithabill

Next TV

Related Stories
SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

Apr 16, 2026 04:09 PM

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന്...

Read More >>
ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

Apr 16, 2026 03:55 PM

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര...

Read More >>
കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

Apr 16, 2026 03:46 PM

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ...

Read More >>
സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

Apr 16, 2026 03:28 PM

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ...

Read More >>
കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

Apr 16, 2026 03:13 PM

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ്...

Read More >>
‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല

Apr 16, 2026 03:01 PM

‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല

‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ്...

Read More >>
Top Stories

News Roundup