ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി

ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി
Apr 28, 2026 04:29 PM | By Remya Raveendran

തിരുവനന്തപുരം :   ഇന്ന് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി.കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ഹർത്താലിൽ നടന്ന അതിക്രമങ്ങളിലാണ് കേസ്. വാഹനം തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കടകൾ അടപ്പിക്കാനുള്ള ശ്രമങ്ങളും ഹർത്താലിൽ നടന്നു. തുടർന്നാണ് ഹൈക്കോടതി ഇടപെടൽ നടത്തിയിരിക്കുന്നത്. ജനജീവിതം ദുസ്സഹമാകുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഡിജിപി സമർപ്പിക്കുന്ന റിപ്പോർട്ടനുസരിച്ചാകും തുടർ നടപടികൾ.നിതിൻരാജിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർത്താലിൽ ജനജീവിതം തടസ്സപ്പെട്ടു. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പടെ ദളിത് സംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. ഹർത്താലിൽ സംസ്ഥാനവ്യാപകമായി സമരക്കാർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി സർവ്വീസ് തടഞ്ഞു.

Harthalhighcourt

Next TV

Related Stories
ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

Apr 28, 2026 04:47 PM

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി...

Read More >>
മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി പിതാവ്

Apr 28, 2026 03:38 PM

മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി പിതാവ്

മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി...

Read More >>
വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍

Apr 28, 2026 03:09 PM

വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍

വൈദ്യുതി ഉപയോഗം സര്‍വ്വകാല...

Read More >>
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സജി

Apr 28, 2026 02:51 PM

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സജി

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച്...

Read More >>
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

Apr 28, 2026 02:42 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ്...

Read More >>
കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Apr 28, 2026 02:17 PM

കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക്...

Read More >>
Top Stories

Entertainment News