കണ്ണൂർ: നിരന്തരമായി ഉണ്ടാക്കുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി കെ എസ് ഇ ബി മെഴുകുതിരിയും വിശറിയും സമർപ്പിച്ച് വേറിട്ട സമരം നടത്തി. പത്ത് വർഷമായി പവർ കട്ട് ഇല്ലാത്ത കേരളം എന്ന പരസ്യം ചെയ്യുന്ന സർക്കാർ ഈ കൊടും ചൂടിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ജനങ്ങളോട് ഉള്ള വെല്ലുവിളി ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ പറഞ്ഞു. കെ എസ് ഇ ബി വീഴ്ചയെ ചൂണ്ടിക്കാണിക്കുന്ന ആളുകളെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നുപോലും പുറത്താക്കുന്ന നടപടി ഇടത് ചായ്വുള്ള ഉദ്യോഗസ്ഥരുടെ അൽപത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകണ്ഠപുരം മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സമരംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ജസീൽ കണിയാർവയൽ ആദ്യക്ഷത വഹിച്ചു.ചെങ്ങളായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപേഷ് സ്വാഗതം പറഞ്ഞു.ബിജു കെ, സിജോ മറ്റാപ്പള്ളി,ഇസ്മായിൽ എ കെ, പ്രമോദ് ടി എൻ ,ഗോൾഡ മാത്യു , സിന്ധു മധുസൂദനൻ,മേഴ്‌സി ബൈജു,ജിമ്മി ജോസഫ്,റുക്കിയ കെ, വി വി ലിഷ,റംഷാദ് പൊടിക്കളം എന്നിവർ നേതൃത്വം നൽകി.പ്രതിഷേധത്തിൽ ഷിജു കാവുമ്പായി നന്ദിയും പറഞ്ഞു.
Content Highlight: Kseboffice







































