സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ അടച്ചിടും
May 1, 2026 06:59 PM | By sukanya

കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.

എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതം. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കില്‍ ഇക്കുറി ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ കൂടിയത്. രാവിലെ ഹോട്ടലുകള്‍ തുറന്ന പല സംരഭകരും വര്‍ധനയുടെ വാര്‍ത്ത കേട്ട് ഞെട്ടി.

കേരളത്തില്‍ വാണിജ്യ സിലിണ്ടര്‍ വില മൂവായിരം രൂപ കടന്നു. പുതുക്കിയ വര്‍ധന പ്രകാരം തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് വില 3106 രൂപയായി. കൊച്ചിയില്‍ 3085 രൂപ. കോഴിക്കോട് വില 3117 രൂപയെത്തി. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയെയൊക്കെ വര്‍ധന സാരമായി ബാധിക്കും. പ്രവര്‍ത്തനച്ചെലവ് കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരായേക്കും.

വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ദിവസവും ഹോട്ടലുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന തൊഴിലാളികള്‍, മറ്റ് ദിവസവേതനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റലില്‍ നില്‍ക്കുന്നവര്‍ തുടങ്ങിയവരുടേയെല്ലാം കീശ കീറും. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് തല്‍ക്കാലം വില കൂട്ടിയിട്ടില്ല. ലഭ്യതക്കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Thiruvananthapuram

Next TV

Related Stories
ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി

May 1, 2026 05:14 PM

ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി

ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അനുശോചനം...

Read More >>
ബെംഗളൂരുവില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി സര്‍ക്കാര്‍

May 1, 2026 03:58 PM

ബെംഗളൂരുവില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി സര്‍ക്കാര്‍

ബെംഗളൂരുവില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി...

Read More >>
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

May 1, 2026 03:36 PM

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ്...

Read More >>
പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്

May 1, 2026 03:23 PM

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം...

Read More >>
ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍

May 1, 2026 02:49 PM

ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍

ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന്...

Read More >>
‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

May 1, 2026 02:39 PM

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി...

Read More >>
Top Stories