വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ

വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ
May 2, 2026 02:04 PM | By Remya Raveendran

പത്തനംതിട്ട: ആറന്മുളയില്‍ വിജയപ്രതീക്ഷയില്‍ മൂന്ന് മുന്നണികളും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി ജയിക്കുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു.2016ല്‍ വീണാ ജോര്‍ജ് ജയിച്ചത് 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ തവണ വീണാ ജോര്‍ജിന്റെ ഭൂരിപക്ഷം 19003 ആയി ഉയര്‍ന്നിരുന്നു. 2021ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 46.5 ശതമാനം വീണാ ജോര്‍ജ് നേടിയിരുന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം വോട്ട് ചെയ്തതായാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.അതേസമയം ഭരണവിരുദ്ധ വികാരം ആറന്മുളയില്‍ എല്‍ഡിഎഫിന് ദോഷകരമാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ആരോഗ്യവകുപ്പിന് എതിരെ ഉയര്‍ന്ന പരാതികളും എല്‍ഡിഎഫിനെ പിന്നോട്ട് അടിക്കുമെന്ന് യുഡിഎഫ് കരുതുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം കൂടുതല്‍ വോട്ട് പിടിച്ചാല്‍ യുഡിഎഫിന് നേട്ടം ആകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.2016ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് കുമ്മനത്തിന് ലഭിക്കുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. 2016ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ടി രമേശ് നേടിയത് 37906 വോട്ടുകളാണ്. 2021ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വോട്ട് 29099 ആയി കുറഞ്ഞു.

Exitpoleresults

Next TV

Related Stories
താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

May 2, 2026 03:12 PM

താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ...

Read More >>
ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

May 2, 2026 03:00 PM

ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

ഇരിട്ടി കിളിയന്തറയിൽ വൻ തീ...

Read More >>
നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

May 2, 2026 02:53 PM

നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട...

Read More >>
വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

May 2, 2026 02:49 PM

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി...

Read More >>
പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്

May 2, 2026 02:36 PM

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന്...

Read More >>
‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ് റിയാസ്

May 2, 2026 02:13 PM

‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ് റിയാസ്

‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ്...

Read More >>
Top Stories

News Roundup

Entertainment News